കേരളത്തിലെ വൈദ്യുതി ആവശ്യകതയും അഭ്യന്തര ഉത്പാദന സാധ്യതകളും - വെബിനാർ

FEEC webinar on 'Power demand and domestic generation potential in Kerala'


കേരള സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത പ്രതിവർഷം വർദ്ധിച്ചു വരികയാണ്. 2019-20 വർഷത്തെ നമ്മുടെ വൈദ്യുതി ഉപഭോഗം 22700 ദശലക്ഷം യൂണിറ്റായിരുന്നു . ഇതിൽ 70 ശതമാനത്തിലധികം വൈദ്യുതി ...
നമ്മൾ കേരളത്തിന് പുറത്തുനിന്ന് ഉയർന്ന വില കൊടുത്ത് വാങ്ങി വിതരണം ചെയ്യുകയാണുണ്ടായത്. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ കണക്കു പ്രകാരം 2030ൽ കേരളത്തിൻ്റെ വൈദ്യുതി ആവശ്യകത 41000 ദശലക്ഷം യൂണിറ്റായിരിക്കും.കാലാവസ്ഥാ വ്യതിയാനത്തിനിടയാക്കുന്ന അന്തരീക്ഷ താപനം നിയന്ത്രിക്കുന്നതിനായി അന്തരീക്ഷത്തിലേക്കുള്ള കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ്. ഇതിനായുള്ള ഗോ ഇലക്ട്രിക്ക് ക്യാംപയിനിൻ്റെ ഭാഗമായി കൂടുതൽ വൈദ്യുതി വാഹനങ്ങൾ ഉപയോഗത്തിൽ വരുമ്പോഴും,പാചകആവശ്യത്തിനായുള്ള ഉപയോഗം വർദ്ധിക്കുമ്പോഴും നമ്മുടെ വൈദ്യുതി ആവശ്യകത ഇപ്പോൾ കണക്കാക്കിയതിൻ്റെ ഇരട്ടിയോളം വർദ്ധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഒരു സംസ്ഥാനത്തിനും തങ്ങളുടെ ആവശ്യകതയുടെ വലിയൊരു പങ്ക് ഇറക്കുമതിയെ ആശ്രയിച്ച് മുന്നോട്ട് പോകാൻ കഴിയുകയില്ല. സംസ്ഥാനത്തിൻ്റെ സമഗ്ര വികസനത്തിനും സ്വയം പര്യാപ്തതക്കും ഇവിടെ ലഭ്യമായ ജലം, കാറ്റ്,സൗരോർജ്ജം എന്നീ സ്രോതസ്സുകളെ പരമാവധി ഉപയോഗപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്.
ഈ പശ്ചാത്തലത്തിലാണ് ഫ്രണ്ട്സ് ഓഫ് ഇലക്ട്രിസിററി എംപ്ലോയീസ് & കൺസ്യൂമേഴ്സിൻ്റെ(FEEC) 9-ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിലെ വൈദ്യുതി ആവശ്യകതയും ആഭ്യന്തര ഉൽപാദന സാദ്ധ്യതകളും എന്ന വിഷയത്തിൽ 2021 ഡിസംബർ 21 ചൊവ്വാഴ്ച വൈകീട്ട് 7 മണിക്ക് ഒരു വെബിനാർ സംഘടിപ്പിക്കുന്നത്. കെഎസ്ഇബി ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബി.അശോക് IAS വെബിനാർ ഉദ്ഘാടനം ചെയ്യും. InSDES ചെയർമാൻ ഡോ. എം.ജി. സുരേഷ് കുമാർ വിഷയം അവതരിപ്പിച്ച് സംസാരിക്കും. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (CITU) ജനറൽ സെക്രട്ടറി ശ്രീ. എസ്. ഹരിലാൽ , കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡണ്ട് ശ്രീ. ദാമോദർ അവണൂർ എന്നിവർ സംസാരിക്കും. Zoom പ്ലാറ്റ്ഫോമിലും ഫേസ് ബുക്ക് ലൈവിലും ആയി നടത്തപ്പെടുന്ന വെബിനാറിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
[+] Show More