ഈ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് KSEBL ന്‍റെ CMD പറഞ്ഞ കാര്യങ്ങള്‍ സാധാരണ ഇത്തരം സെമിനാറുകളില്‍ ഉയര്‍ന്നുവരാറുള്ള ചിന്തകളില്‍ നിന്നും വ്യത്യസ്തമായ ഒരു തലത്തിലേക്ക് നമ്മെകൊണ്ടുപോയിട്ടുണ്ട്. ആ വസ്തുതകള്‍ കൂടി കണക്കിലെടുത്തുവേണം ഈ സെമിനാറില്‍ നാം കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു പോകാന്‍. നെറ്റ്വര്‍ക്ക് ബിസിനസ്സില്‍ സ്വകാര്യവല്‍ക്കരണം നടന്നുവരുന്നുണ്ടെങ്കിലുംഅതിന്‍റെ ഒരു പ്രധാനപ്പെട്ട പ്രശ്നം ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു. ഏത് നെറ്റ് വര്‍ക്ക് ബിസിനസ്സായാലും അവയ്ക്കുള്ള സവിശേഷത അതില്‍ ഒരു Natural monopoly ഉണ്ട് എന്നതാണ് അങ്ങനെ ഒരു Natural monopoly ഉള്ള മേഖലയില്‍ State monopoly വേണോ Private monopoly വേണോ എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. അവിടെ സ്വകാര്യവല്‍ക്കരണം എന്ന് പറയുന്നത് Monopoly business കാരന്‍റെ ലാഭ താല്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന തരത്തിലേക്ക് പോകാനുള്ള സാദ്ധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം മേഖലകളില്‍ മൊത്തത്തിലുള്ള സ്വകാര്യ വല്‍ക്കരണത്തെ Positive ആയി നോക്കി കാണാന്‍ കഴിയില്ല.
ലോകത്താകമാനം അടിസ്ഥാനപരമായി വൈദ്യുതി ഉല്പാദനരംഗത്ത് ചില മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്നുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് റിന്യൂവബിള്‍ എനര്‍ജിയിലേക്കുള്ള മാറ്റം ആണ്. 2050 ആകുമ്പോഴേയ്ക്ക് മൊത്തം വൈദ്യുതി ഉല്പാദനത്തിന്‍റെ 90 ശതമാനവും, 2070 ആകുമ്പോഴേയ്ക്കും പൂര്‍ണ്ണമായും റിന്യൂവബിളില്‍ നിന്നാകണമെന്നാണ് ഗ്ലാസ്ഗോകണ്‍വെന്‍ഷന്‍റെ ഭാഗമായിട്ടുണ്ടായ ധാരണ. ലോകത്താകെ ഹൈഡ്രോയും റിന്യൂവബിള്‍ ആയിട്ടാണ് പരിഗണിക്കുന്നത് എന്ന് കൂടി നാം കാണണം. ഇതിന്‍റെ തുടര്‍ച്ചയായി ഇന്ത്യയിലും റിന്യൂവബിളിന് വലിയ പ്രാധാന്യം വന്നുകൊണ്ടിരിക്കുകയാണ്. 2022 ആകുമ്പോഴേയ്ക്കും 175 ഗിഗാവാട്ട് വൈദ്യുതി റിന്യൂവബിളില്‍ നിന്നുല്പാദിപ്പിക്കണമെന്നും 2030 ഓടെ ഇത് 450 ഗിഗാവാട്ടാക്കണമെന്നും ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഘട്ടംഘട്ടമായി കല്‍ക്കരി അടക്കമുള്ള ഇന്ധനങ്ങളില്‍ നിന്ന് പിന്മാറുക എന്ന ഒരു തന്ത്രമാണ് ലോകത്താകമാനം സ്വീകരിച്ചുവരുന്നത്. ഇന്ത്യയിലും ഈ രീതിയാണ് സ്വീകരിച്ചുവരുന്നത്. അതിന്‍റെ അനുരണനങ്ങള്‍ കേരളത്തിലും ഉണ്ടാകും.
ലോകത്തിലെ മൊത്തം ഊര്‍ജ്ജ ഉപഭോഗത്തിന്‍റെ 21 ശതമാനം മാത്രമാണ് വൈദ്യുതി ഉപഭോഗം. അതിലും ഒരു മാറ്റം വരുന്നുണ്ട്. മറ്റ് ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്ന് വൈദ്യുതിയിലേക്ക് മാറുന്നതിനുള്ള സാദ്ധ്യതകളും വന്നുകൊണ്ടിരിക്കുന്നു. 2050 ആകുമ്പോഴേക്കും ആകെ ഊര്‍ജ്ജ ഉപഭോഗത്തിന്‍റെ 50 ശതമാനം വൈദ്യുതി ആകുക എന്നതാണ് ലക്ഷ്യം. നമ്മുടെ രാജ്യത്ത് നടക്കുന്ന ഗോ ഇലക്ട്രിക് ക്യാമ്പെയിന്‍ ഈ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്. ഇന്ത്യയിലെ വൈദ്യുതി ഉപഭോഗം ലോകശരാശരിയിലും കുറവാണ്. ഇവിടെ മൊത്ത ഊര്‍ജ്ജ ഉപഭോഗത്തിന്‍റെ 16.3 ശതമാനം മാത്രമാണ് വൈദ്യുതി ഉപഭോഗം. കേരളത്തില്‍ അത് 20 ശതമാനത്തോളം വരുന്നുണ്ട്.
വികസിത രാജ്യങ്ങളില്‍ മറ്റ് ഊര്‍ജ്ജ രൂപങ്ങളില്‍ നിന്ന് വൈദ്യുതിയിലേക്കുള്ള മാറ്റം വലിയതോതില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ മാറ്റം ഇന്ത്യയിലും കേരളത്തിലും ഉണ്ടായി വരേണ്ടതുണ്ട്. ആഗോളڔതാപനം കുറയ്ക്കുന്ന കാര്യത്തില്‍ നമ്മുടേതായ പങ്കുവഹിക്കുന്നതിനായി റിന്യൂവബിളിലേക്കുള്ള മാറ്റത്തിന്‍റെ കാര്യത്തിലും,ഊര്‍ജ്ജ ഉപഭോഗത്തില്‍ വൈദ്യുതിയുടെ പങ്ക് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും നാം നമ്മുടെതായ പങ്ക് വഹിക്കണം. ഈ ആവശ്യത്തില്‍ നിന്നുകൊണ്ട് കേരളത്തിന്‍റെ വൈദ്യുതി ആവശ്യകത എങ്ങനെയാണ് വരാന്‍ പോകുന്നത് എന്ന പരിശോധനയാണ് നടത്തേണ്ടത്. പവര്‍ സര്‍വ്വേകളില്‍ പറഞ്ഞതിനേക്കാള്‍ കുറഞ്ഞ ഉപഭോഗമാണ് കേരളത്തില്‍ ഉണ്ടാകാറുള്ളത്. എന്നാല്‍ പീക്ക് ഡിമാന്‍റ് സംബന്ധിച്ച് പവര്‍ സര്‍വ്വേയില്‍ പറയുന്നത് ഏറെക്കുറെ ശരിയായി വന്നിട്ടുണ്ട്.
കേരളത്തിന്‍റെ അടുത്ത 10-20 വര്‍ഷത്തേക്കുള്ള വൈദ്യുതി ആവശ്യകതയില്‍ എത്രത്തോളം വര്‍ദ്ധനവ് വരുന്നു എന്ന് കണ്ടെത്തുന്നതില്‍ നാം നടത്തുന്ന ശ്രമത്തില്‍ ചില അനിശ്ചിതത്വവും നിലനില്‍ക്കുന്നുണ്ട് എന്ന് നാം മനസ്സിലാക്കണം. ഏറ്റവും പ്രധാനമായി വരുന്ന പ്രശ്നം വികേന്ദ്രീകൃത സൗരോര്‍ജ്ജ നിലയങ്ങള്‍ (Roof top solar) കേരളഗ്രിഡിലേക്ക് എത്രമാത്രം വൈദ്യുതി എത്തിക്കും എന്നത് സംബന്ധിച്ച് കൃത്യമായി കണ്ടെത്തുന്നതിനുള്ള പ്രയാസമാണ്. മറ്റൊന്ന് EV യുടെ വ്യാപനമാണ്. വ്യാപനം എത്രത്തോളം ഉണ്ടാകുമെന്നും അത്മൂലമുണ്ടാകുന്ന അധികവൈദ്യുതി ഉപഭോഗം എത്രവരും എന്നത് സംബന്ധിച്ച കൃത്യമായ കണക്ക് നമ്മുടെ മുന്‍പിലില്ല. EV വ്യാപനം അതിവേഗത്തില്‍ നടക്കാന്‍ സാധ്യതയുണ്ട് എന്ന് സൂചനയുണ്ട്. 2024ഓടുകൂടി ഓട്ടോറിക്ഷകളില്‍ 50 ശതമാനം EV യിലേക്ക് മാറണം എന്ന ലക്ഷ്യത്തോടുകൂടി ഗവ.മുന്നോട്ടുപോകുന്നു. ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് വലിയഡിമാന്‍റ് വരുന്നുണ്ട്. 15 വര്‍ഷത്തിനപ്പുറം പഴക്കമുള്ള വാഹനങ്ങള്‍ scrap ചെയ്യണം എന്ന ചിന്ത ഇപ്പോള്‍ ഉയര്‍ന്ന് വരുന്നുണ്ട്. അങ്ങനെ വന്നാല്‍ സ്വാഭാവികമായും EVയുടെ വര്‍ദ്ധനവ് ഉണ്ടാകും. ഇതുകൂടാതെ തന്നെ സ്വാഭാവികമായ ഡിമാന്‍റ് ഉണ്ടാകുന്നുണ്ട്. പലപ്പോഴും ഇവിടെയുള്ള ഡിമാന്‍റ് തൃപ്തിപ്പെടുത്താന്‍ കഴിയാത്ത സ്ഥിതിയാണ് ഇന്നുള്ളത്.
ഇതെല്ലാം സൂചിപ്പിക്കുന്നത് EV ലേക്കുള്ള മാറ്റം വളരെഉൃമശെേര ആയി നടക്കാനുള്ള സാധ്യത ഉണ്ട് എന്നു തന്നെയാണ്. കേരളത്തില്‍ ഇന്ന് റോഡിലുള്ള വാഹനങ്ങളുടെ 80%വും scrap ചെയ്യപ്പെടേണ്ട അവസ്ഥ ഉണ്ടാകും. അതില്‍ ഒരു 75ശതമാനംEV ലേക്ക് മാറും എന്ന് കണക്കാക്കിയാല്‍ കേരളത്തില്‍ ഇന്നുള്ള വാഹനങ്ങളുടെ 60% എങ്കിലും EVലേക്ക് മാറും എന്ന് കാണണം
കേരളത്തിലെ ഇന്നത്തെ മൊത്തം ഊര്‍ജ്ജ ഉപഭോഗം വൈദ്യുതി യൂണിറ്റിലേക്ക് മാറ്റിയാല്‍ ഏകദേശം 1 1/4 ലക്ഷം മില്യണ്‍യൂണിറ്റിന് തുല്യമായിരിക്കും. ഇതില്‍ 68,000-70,000ങഡന് തുല്യമായ ഊര്‍ജ്ജം ഉപയോഗിക്കുന്നത് വാഹനങ്ങളാണ്.അതിന്‍റെ 60% EV യിലേക്ക് മാറിയാല്‍ 42,000 ങഡ ഊര്‍ജ്ജം വേണ്ടിവരും. എന്നാല്‍ EVക്ക് കാര്യക്ഷമത കൂടുതലായതിനാല്‍ (പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് 20-30% EV 65-70%) EV യിലേക്ക് മാറിയാല്‍ ഇതിന്‍റെ പകുതിയില്‍ താഴെ മാത്രമേ വൈദ്യുതോര്‍ജ്ജം വേണ്ടിവരൂ. അതിനാല്‍ 16,000-17,000MW വൈദ്യുതോര്‍ജ്ജം 2029-30ലേക്ക് EVക്ക് മാത്രം വേണ്ടിവരും. അതോടൊപ്പം നമ്മള്‍ കേരളത്തില്‍ വിഭാവനം ചെയ്തിട്ടുള്ള Smart Kitchen അടക്കമുള്ള പരിപാടികള്‍ നടപ്പാകുമ്പോള്‍ ഉള്ള വര്‍ദ്ധനവും, സ്വാഭാവികമായുള്ള വര്‍ദ്ധനവും കൂടിചേര്‍ത്താല്‍ 2029-30ല്‍ കേരളത്തില്‍ ആവശ്യമായ വൈദ്യുതിയുടെ അളവ് ഏകദേശം 60,000MU ആയിരിക്കും. ഏകദേശം 6000MW പീക്ക്ലോഡ് ഡിമാന്‍റും ഉണ്ടാകുമെന്ന് കണക്കുകൂട്ടേണ്ടിവരും. ഇത് ലഭ്യമാകുന്ന നിലയില്‍ കേരളത്തിന്‍റെ ആഭ്യന്തര വൈദ്യുതി ഉല്പാദനത്തില്‍ ഏത് നിലയിലാണ് ഇടപെടാന്‍ കഴിയുക, ഇതിന് സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ എന്തൊക്കെ എന്നതാണ് നാം യഥാര്‍ത്ഥത്തില്‍ പരിശോധിക്കേണ്ടത്. Business as usual എന്ന നിലയില്‍ പോകുന്നതിന് പകരം എനര്‍ജി എഫിഷ്യന്‍സിക്ക് കൂടി പ്രധാന്യം കൊടുത്തുകൊണ്ട് നമ്മുടെ ഉപഭോഗത്തില്‍ വേണ്ട വെട്ടിക്കുറവുകള്‍ കൂടി വരുത്തിയാല്‍ 2050ലേക്ക് ഏകദേശം 1ലക്ഷം മില്യണ്‍ യൂണിറ്റ് വൈദ്യുതി ആവശ്യകതയായും 8000-10000മെഗാവാട്ട് വൈദ്യുതി ഡിമാന്‍റായും നമുക്ക് project ചെയ്യേണ്ടിവരും. ആ നിലക്ക് കേരളത്തിന്‍റെ സാധ്യതകള്‍ എന്തൊക്കെയാണെന്നാണ് നാം പരിശോധിക്കേണ്ടത് എന്നാണെനിക്ക് തോന്നുന്നത്.

ഇങ്ങനെ പരിശോധിക്കുമ്പോള്‍ നമ്മുടെ കേരളത്തിന്‍റെ വൈദ്യുതി ഉപഭോഗത്തിന്‍റെ മറ്റുചില പ്രത്യേകതകള്‍ കൂടി നാം കാണേണ്ടതുണ്ട്. കേരളത്തിന്‍റെ മഴക്കാലത്തെ വൈദ്യുതി ഉപഭോഗവും വേനല്‍ക്കാലത്തെ വൈദ്യുതി ഉപഭോഗവും തമ്മില്‍ വലിയ അന്തരമുണ്ട്. വേനല്‍കാലത്ത് നമ്മുടെ പീക്ക് ഡിമാന്‍റ് 4000 മെഗാവാട്ടിന് മുകളിലാണ്. 3100-4300എന്ന രീതിയിലാണ് വേനല്‍കാലത്തെ ഡിമാന്‍റ് വ്യതിയാനം. എന്നാല്‍ മഴക്കാലത്തെ പീക്ക് ഡിമാന്‍റ് എന്നു പറയുന്നത് ഏകദേശം 3000MW മാത്രമേ വരുന്നുള്ളു. മഴക്കാലത്തെ നമ്മുടെ വൈദ്യുതി ഉപഭോഗം വേനല്‍ കാലത്തെ വൈദ്യുതി ഉപഭോഗത്തിന്‍റെ ഏകദേശം 70 ശതമാനം മാത്രമാണ്.
കേരളത്തില്‍ വൈദ്യുതോല്പാദന സാധ്യതയായി മുന്നോട്ടു വെക്കുന്ന ചെറുകിട ജലവൈദ്യുത പദ്ധതികളില്‍ നിന്ന് നമുക്ക് വൈദ്യുതി ലഭിക്കുന്നത് നമ്മുടെ വൈദ്യുത ഉപഭോഗം കുറഞ്ഞു നില്‍ക്കുന്ന മഴക്കാലത്താണ്. ഇവിടങ്ങളില്‍ ജൂണ്‍ പകുതിയോടുകൂടി ഉല്പാദനം കൂടുകയും സപ്തംബറോടുകൂടി വലിയതോതില്‍ കുറയുകയും ചെയ്യും. മറ്റൊരു സാധ്യതയായ കാറ്റാടി നിലയങ്ങളിലെ വൈദ്യുതി ഉല്പാദനം നടക്കുന്നതും മെയ് അവസാനം മുതലാണ്. ഒക്ടോബറോടെ ഉല്പാദനം വളരെ കുറയുകയും ചെയ്യും. ഒക്ടോബര്‍ മുതല്‍ മെയ്വരെയുള്ള ഉല്പാദനം വളരെ കുറവാണ് എന്ന് കാണാന്‍ കഴിയും. ഇതില്‍നിന്ന് വ്യത്യസ്തമാണ് സോളാര്‍ ഉല്പാദനം. വേനല്‍ക്കാലത്ത് ഉല്പാദനം കൂടുതലും മഴക്കാലത്ത് ഉല്പാദനം കുറവും എന്ന ഒരു സാധ്യത സോളാര്‍ നിലയങ്ങള്‍ക്കുണ്ട്. അവിടെയുള്ള പ്രശ്നം ഒരു ദിവസം മുഴുവനായും വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയില്ല എന്നതാണ്. മോണിംഗ് പീക്കും ഈവനിംഗ് പീക്കും സമയത്ത് വൈദ്യുതി നല്‍കാന്‍ സോളാര്‍ നിലയങ്ങള്‍ക്കാകില്ല. കേരളത്തില്‍ നമുക്ക് സാധ്യതയുണ്ട് എന്ന് കാണുന്ന സോളാര്‍, കാറ്റ്, ചെറുകിട ജലവൈദ്യുത പദ്ധതികള്‍ എന്നിവയിലെല്ലാം ഉല്പാദനം നടക്കുന്നത് യഥാര്‍ത്ഥത്തില്‍ നമുക്ക് വൈദ്യുതി ആവശ്യം കൂടുതലുള്ള സമയത്തല്ല എന്ന് ഇതില്‍ നിന്നും കാണാന്‍ കഴിയും. അതുകൊണ്ടുതന്നെ Demand side managementനേെ കുറിച്ചും സ്റ്റോറേജ് സംവിധാനങ്ങളെകുറിച്ചും ആലോചിച്ചുകൊണ്ടല്ലാതെ ഇത്തരം സ്രോതാസ്സുകളില്‍ നിന്നുള്ള വൈദ്യുതി കൂടുതലായി ഉപയോഗപ്പെടുത്തുന്നതില്‍ പരിമിതികള്‍ ഉണ്ട് എന്ന് നാം കാണണം.ഈ പരിമിതിയെല്ലാം ഉള്‍കൊണ്ടുകൊണ്ട് ഇത്തരം സ്രോതസ്സുകളെ നമുക്ക് എങ്ങനെ പരമാവധി ഉപയോഗപ്പെടുത്താം എന്നത് വളരെ പ്രധാനപ്പെട്ട ഒരു പരിശോധനാ വിഷയമായി നാം കാണെണ്ടതുണ്ട്.

അങ്ങനെ വരുമ്പോള്‍ സ്റ്റോറേജ് ജലവൈദ്യുത പദ്ധതികളുടെ സാധ്യതകളെ ഇനിയും നമുക്ക് എത്രത്തോളം ആശ്രയിക്കാന്‍ കഴിയും എന്നത് വളരെ പ്രധാനപ്പട്ട ഒരു ചോദ്യമായി ഉന്നയിക്കപ്പെടേണ്ടതുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്ക് ഇതിനോടുള്ള ഒരു സമീപനം വെച്ചുകൊണ്ടല്ലാതെ ഇതില്‍ ഒരു തീരുമാനത്തിലെത്താന്‍ കഴിയില്ല.
പീക്ക് സമയത്ത് ഉപയോഗിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് നാം ഇപ്പോള്‍ ഇടുക്കി, ശബരിഗിരി എന്നീവിടങ്ങളില്‍ രണ്ടാം ഘട്ടപദ്ധതികള്‍ ആലോചിക്കുന്നത്.

2029-30ലേക്ക് നമുക്കാവശ്യമായ 60,000 മില്യണ്‍ യൂണിറ്റില്‍ ആഭ്യന്തര ഉല്പാദനത്തില്‍ സാധ്യത എത്രത്തോളമുണ്ട് എന്ന് പരിശോധിച്ചുപോകേണ്ടതുണ്ട്. ഇപ്പോള്‍ ആഭ്യന്തര ഉല്പാദനം നല്ല മഴ ലഭിക്കുന്ന കാലഘട്ടത്തില്‍ 8000-8500 മില്യണ്‍ യൂനിറ്റ് വരെയൊക്കെ എത്താറുണ്ട്. സോളാര്‍ നിലയങ്ങളില്‍ നിന്ന് നിലവില്‍ 308MW ഉല്പാദനം നടക്കുന്നു. 2 വര്‍ഷം കൊണ്ട് ഇത് 1000ത്തിലേക്കും തുടര്‍ന്ന് 2 വര്‍ഷംകൊണ്ട് 3000 മെഗാവാട്ടിലേക്കും എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. റൂഫ് ടോപ്പ് സോളാറാണ് കേരളത്തിനു മുന്നിലുള്ള ഒരു പ്രധാനപ്പെട്ട സാധ്യത. 1 ലക്ഷം വീടുകള്‍ക്കു മുകളില്‍ 3KW നിലയം സ്ഥാപിച്ചാല്‍ 300മെഗാവാട്ട് കൂട്ടിച്ചേര്‍ക്കാന്‍ കഴിയും. കേരളത്തില്‍ മൊത്തമുള്ള 8090ലക്ഷം വീടുകളില്‍ 1015% വീടുകളുടെ മേല്‍ക്കൂരയില്‍ ഇത്തരത്തില്‍ നിലയങ്ങള്‍ സ്ഥാപിക്കാന്‍ സാധിച്ചാല്‍ ഏകദേശം 3000-3500മെഗാവാട്ട് ശേഷി ഈ നിലയില്‍ അടുത്ത് 5-10 വര്‍ഷത്തിനകം കൂട്ടിച്ചേര്‍ക്കാന്‍ കഴിയും . കുറച്ചുകൂടി ശ്രമിച്ചാല്‍ 6000-7000 മെഗാവാട്ട് വരെ എത്തിക്കാം. മറ്റൊരു സാധ്യത ഫ്ളോട്ടിംഗ് സോളറാണ്. കായംകുളത്ത് ഇപ്പോള്‍ ഇത്തരത്തില്‍ഒരു പ്ലാന്‍റ് സ്ഥാപിക്കുന്നുണ്ട്. ഇടുക്കി, ബാണാസുര സാഗര്‍ എന്നിവിടങ്ങളിലെ ജലാശയങ്ങളില്‍ ഇതിനുള്ള സാധ്യതാ പഠനം നടക്കുന്നുണ്ട്. വെസ്റ്റ് കല്ലട അടക്കമുള്ള സാധ്യതകള്‍ പരിശോധിച്ചു വരുന്നുണ്ട്. ഈ സാധ്യതകളെല്ലാം നമുക്ക് ഉപയോഗിക്കാന്‍ കഴിയേണ്ടതുണ്ട്. തരിശുനിലങ്ങള്‍ കേരളത്തില്‍ കുറവാണെങ്കിലും അത്തരത്തിലുള്ള സാധ്യതകളെല്ലാം പരിശോധിച്ച് മൊത്തത്തില്‍ സോളാറില്‍ നിന്നും 6000-7000 മെഗാവാട്ട് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം. ഇതിന്‍റെ ഗ്രിഡ് കണക്ടിവിറ്റി അടക്കമുള്ള ഒട്ടേറെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. ഇത്തരം നിലയങ്ങളുടെ ഉല്പാദനം കൃത്യമായി നടന്നുപോകണമെങ്കില്‍ stable ആയിട്ടുള്ള ഗ്രിഡ് ഉണ്ടാകുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. വൈദ്യുത തടസ്സങ്ങളില്ലാതെ എല്ലാ ലൈനുകളും നിലനിര്‍ത്താന്‍ കഴിയണം. 6000 മെഗാവാട്ട് സോളാര്‍ നിലയങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അതില്‍ നിന്നു കിട്ടാന്‍ പോകുന്നത് 8000-9000 മില്യണ്‍ യൂനിറ്റ് വൈദ്യുതി ആയിരിക്കും. കാറ്റില്‍ നിന്നും, ചെറുകിട ജലവൈദ്യുത പദ്ധതികളില്‍ നിന്നും ലഭ്യമാകുന്നതെല്ലാം ചേര്‍ത്താല്‍ കൂടുതലായി പരമാവധി ലഭിക്കുക 10,000 മില്യണ്‍ യൂനിറ്റ് വൈദ്യുതിയായിരിക്കും. നമ്മുടെ ലക്ഷ്യം 60,000 മില്യണ്‍ യൂനിറ്റാണ്. ഇപ്പോള്‍ നമ്മുടെ കയ്യിലുള്ളതും, ആഭ്യന്തരമായി കൂടുതല്‍ ലഭ്യമാക്കാമെന്ന് പ്രതീക്ഷിക്കുന്ന 10,000 മില്യണ്‍ യൂനിറ്റും ചേര്‍ത്താല്‍ മൊത്തം ആഭ്യന്തര ഉല്പാദനം 18000 മില്യണ്‍ യൂനിറ്റായിരിക്കും. ആവശ്യകതയും ലഭ്യതയും തമ്മിലുള്ള വ്യത്യാസം 42,000 മില്യണ്‍ യൂനിറ്റ് ആണ്. ഇത് മറ്റ് രീതിയില്‍ ലഭ്യമാക്കാന്‍ കഴിയണം.

ഇത് പൂര്‍ണ്ണമായും ഇറക്കുമതി ചെയ്ത് പരിഹരിച്ച് പോകാന്‍ കഴിയുമോ എന്നതും ഇതോടൊപ്പം തന്നെ പരിശോധിച്ചുപോകേണ്ട വിഷയമാണ്. പുറത്തുനിന്നു കാറ്റ്, സോളാര്‍,Hybrid, Battery storage നിലയങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങി ഉപയോഗിക്കുന്ന കാര്യം നാം ആലോചിക്കണം. കല്‍ക്കരി നിലയങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കിപോകാന്‍ കഴിയില്ല. ഇങ്ങനെ കരാര്‍ ചെയ്യപ്പെടുന്ന വൈദ്യുതി നമ്മുടെ സംസ്ഥാനത്തേക്കെത്തിക്കാന്‍ വേണ്ട പ്രസരണ ലൈനുകളുടെ ശേഷി എത്രയുണ്ടെന്നും പരിശോധിക്കണം. ഇപ്പോഴുള്ള പരമാവധി ശേഷി HVDC ലൈന്‍ ഉള്‍പ്പടെ 5000മെഗാവാട്ട് മാത്രമാണ്. ഇതിലൂടെ ഒരു ദിവസം പരമാവധി കൊണ്ടുവരാന്‍ കഴിയുന്നത് 120മില്യണ്‍ യൂനിറ്റ്വൈദ്യുതിയാണ്. ശരാശരി 100മില്യണ്‍ യൂണിറ്റ് ഒരു ദിവസം കണക്കാക്കിയാല്‍ ഒരു വര്‍ഷം ഇതിലൂടെ ലഭ്യമാകുക36000-37000മില്യണ്‍ യൂനിറ്റ് വൈദ്യുതിയാണ്. പുറത്തുനിന്ന് പരമാവധി വൈദ്യുതി എത്തിച്ചാല്‍പോലും 5000-6000 മില്യണ്‍ യൂനിറ്റ് വൈദ്യുതിയുടെ കുറവ് ഉണ്ടാകും എന്നാണ് കാണുന്നത്.
ഈ കുറവ് എങ്ങനെ പരിഹരിക്കാന്‍ പറ്റും എന്നാണ് നാം ആലോചിക്കേണ്ടത്. കേരളത്തില്‍ ഇപ്പോഴുള്ള ഗെയ്ല്‍ പൈപ്പ് ലൈനിന്‍റെ സാദ്ധ്യതകള്‍ ഏതെങ്കിലും രീതിയില്‍ ഉപയോഗിക്കാന്‍ പറ്റുമോ എന്ന് ചിന്തിക്കണം. ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചെറിയ നിലയങ്ങള്‍ സാധ്യമാണ്. ലൈന്‍ കടന്നുപോകുന്ന വിവിധ സ്ഥലങ്ങളില്‍ ഇത്തരത്തിലുളള സാധ്യതകള്‍ പരിശോധിക്കാം. കോഴിക്കോട് ഡീസല്‍ നിലയവും, ബ്രഹ്മപുരം നിലയവും ഗ്യാസിലേക്ക് മാറ്റുന്നതിനെപറ്റിയും ആലോചിക്കാവുന്നതാണ്. ഇതിലുള്ള പ്രധാനപ്രശ്നം ഗ്യാസിന്‍റെ വിലയാണ്. ഗ്യാസിന്‍റെ ഇന്നത്തെ വിലവെച്ച് നോക്കിയാല്‍ ഫിക്സഡ് ചാര്‍ജ്ജ് കണക്കാക്കാതെ തന്നെ യൂനിറ്റിന് 7 രൂപ ഉല്പാദനചിലവ് വരും. ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്ന വാതകവും പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വാതകവും ഒന്നിച്ച് പൂള്‍ ചെയ്ത് വാതകത്തിന്‍റെ വില നിശ്ചയിച്ചാല്‍ കുറേകൂടി വിലകുറഞ്ഞ വാതകം ലഭ്യമാകും. ഇതിനുവേണ്ട സമ്മര്‍ദ്ദം ഉണ്ടാകണം. എന്നാല്‍ വാതകം ഉപയോഗിക്കുന്നത് റിന്യൂവബിളിലേക്കുള്ള മാറ്റത്തോട് ചേര്‍ന്ന് പോകുന്നതാണോ എന്നും പരിശോധിക്കണം. എന്നാല്‍ റിന്യൂവബിള്‍ ഉല്പാദനം കൂടുമ്പോള്‍ ഗ്രിഡ് stabilityക്ക് ഇത്തരത്തിലുള്ള നിലയങ്ങള്‍ പ്രയോജനപ്പെടും എന്നുകൂടി നാം കാണേണ്ടതുണ്ട്. അതുകൊണ്ട് ഇത്തരത്തിലുള്ള സാദ്ധ്യതകള്‍ കൂടി പരിശോധിച്ച് പോകേണ്ടതുണ്ട്.

അതുപോലെത്തന്നെ ന്യൂക്ലിയര്‍ നിലയങ്ങളുടെ സാധ്യതകളും നമുക്ക് പൂര്‍ണ്ണമായും തള്ളിക്കളയാന്‍ കഴിയില്ല. തോറിയം ഉപയോഗിച്ചുള്ള ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ സാധ്യതകള്‍ എത്രത്തോളമുണ്ട് എന്ന് പരിശോധിക്കണം. Hydrogen ഉപയോഗിച്ചുള്ള Renewable Energy സാധ്യതകള്‍ എത്രത്തോളമുണ്ട് എന്നും പരിശോധിക്കപ്പെടണം. ഇത് അടുത്ത 10 വര്‍ഷത്തിനുള്ളിലുള്ള സാധ്യതയായി കാണാന്‍ കഴിയില്ല. അതുപോലെത്തന്നെ ലോകത്തുവന്നുകൊണ്ടിരിക്കുന്ന നൂതനമായ മറ്റുചില ഉല്പാദന സാധ്യതകളേയും നമുക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുമോ എന്നും പരിശോധിക്കണം. ആള്‍ഗെ ടെക്നോളജി, അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ ബയോ ഇന്ധനങ്ങളാക്കി മാറ്റാനുള്ള ടെക്നോളജി എന്നിവ ഇത്തരത്തിലുള്ളവയാണ്.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ വൈദ്യുതിയുടെ കാര്യത്തില്‍ നമ്മള്‍ വളരെ സുരക്ഷിതമായ ഒരവസ്ഥയിലല്ല എന്ന് കാണാന്‍ കഴിയും. നമ്മുടെ മുന്നില്‍ ഒട്ടേറെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. ഈ പ്രശ്നങ്ങള്‍ തരണം ചെയ്യാന്‍ കഴിയുന്ന രീതിയില്‍ Energy Transition ഏത് രീതിയിലാണ് plan ചെയ്യേണ്ടത് എന്നത് സംബന്ധിച്ച് കൃത്യമായ പഠനം നടക്കേണ്ടതുണ്ട്.
അതോടൊപ്പം നമ്മുടെ വൈദ്യുതി വാങ്ങല്‍ അടക്കമുള്ള കാര്യങ്ങളില്‍ വളരെ പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കുക എന്നതിനപ്പുറത്ത് ഓരോസമയത്തും ഉള്ള സാധ്യതകള്‍ പരിശോധിച്ച് തീരുമാനങ്ങളെടുത്ത് പോകാന്‍ പറ്റുന്ന രീതിയിലുള്ള ഒരു Flexibility നമ്മുടെ Energy Planningല്‍ഉണ്ടാകേണ്ടതുണ്ട്.