സെമിനാറിന്‍റെ വിഷയം കാലിക പ്രസക്തിയുള്ളതും ഗൗരവമേറിയതുമാണ്. കേരളം വികസനത്തിന്‍റെ പാതയിലാണ്. ഐ.ടി.പാര്‍ക്കുകള്‍, വന്‍കിടഷോപ്പിംഗ് മാളുകള്‍, കെ.റെയില്‍, വിഴിഞ്ഞം തുറമുഖം, മെട്രോറെയില്‍ വിപുലീകരണം, തുറമുഖങ്ങളുടെ വികസനം തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടതാണ്. ഇതെല്ലാം നമ്മുടെ ഊര്‍ജ്ജത്തിന്‍റെ ആവശ്യകത ഗണ്യമായി വര്‍ദ്ധിപ്പിക്കും. എന്നും വൈദ്യുതി വാങ്ങിക്കൊണ്ടുമാത്രം നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. ഗാര്‍ഹിക ഉപഭോക്താക്കള്‍, ചെറുകിട വ്യവസായങ്ങള്‍ എന്നിവക്ക് താങ്ങാവുന്ന നിരക്കില്‍ വൈദ്യുതി നല്‍കേണ്ടതുണ്ട്.
പവര്‍ സര്‍വ്വേയിലെ പ്രവചനങ്ങള്‍ കോവിഡിന്‍റെ സാഹചര്യത്തില്‍ പോലും മറി കടന്നിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്ത് ആഭ്യന്തര ഉല്പാദനം വര്‍ദ്ധിപ്പിച്ച് കൊണ്ടുമാത്രമേ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയൂ. 96-2001 കാലഘട്ടത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരുന്ന സമയത്ത് 1087 മെഗാവാട്ട് കൂട്ടിചേര്‍ക്കാന്‍ അന്നത്തെ സര്‍ക്കാറിന് സാധിച്ചു. നമ്മുടെ ജലവിഭവത്തെ വൈദ്യുതി ഉല്പാദനത്തിനുവേണ്ടി പരാമാവധി ഉപയോഗപ്പെടുത്തുന്നതിനുള്ള ചര്‍ച്ച ഈ സന്ദര്‍ഭത്തില്‍ ഉയര്‍ന്ന് വരണം. കഴിഞ്ഞ 2-3 വര്‍ഷങ്ങളായി നാം പ്രളയത്തെ നേരിടുകയാണ്. ഈ പ്രളയത്തെ നേരിടുന്നതിനായി ജലം സംഭരിക്കാനായി സംവിധാനമൊരുക്കുകയും നിലവിലുള്ളവയുടെ സംഭരണശേഷി കൂട്ടുകയും വേണം. നേരത്തെ ജലവൈദ്യുതപദ്ധതികളെ എതിര്‍ത്തവര്‍ പറഞ്ഞിരുന്നത് ഇവിടെ തെര്‍മല്‍ നിലയങ്ങളോ, ന്യൂക്ലിയര്‍ നിലയങ്ങളോ മതി എന്നാണ്.

ഇന്ന് കാലാവസ്ഥ വ്യതിയാനത്തിന്‍റെ എല്ലാം ഭാഗമായി ഇനി തെര്‍മല്‍ നിലയങ്ങള്‍ വേണ്ട എന്ന നിലപാടിലേക്ക് ലോകമാകെ മാറിയിരിക്കുകയാണ്. ഇന്ന് റിന്യൂവബിള്‍ എനര്‍ജിക്ക് വലിയ പ്രധാന്യം കിട്ടികൊണ്ടിരിക്കയാണ്. അതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ജലവൈദ്യുതപദ്ധതികള്‍. കേന്ദ്രാനുമതിയെല്ലാം ലഭിച്ച ആതിരപ്പള്ളിയടക്കമുള്ള പദ്ധതികള്‍ ഏറ്റെടുക്കാന്‍ കഴിയത്തക്ക രീതിയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്ന് വരണം. അതോടൊപ്പം തിരമാലയില്‍ നിന്നും മറ്റ് നൂതനസാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള സാധ്യതകളും പരിശോധിക്കണം. ഗ്യാസിന്‍റെ കാര്യത്തില്‍ സ്വകാര്യവത്കരണത്തിന്‍റെ ഭാഗമായി ഇന്ത്യയില്‍ ആഭ്യന്തര ഉല്പാദന സാധ്യതകള്‍ അടഞ്ഞിയിരിക്കുകയാണ്. ഈ മേഖലയില്‍ ഇറക്കുമതിക്ക് പ്രാധാന്യം നല്‍കിവരികയാണ്. 1 MMBTUവിന് 2 ഡോളാറായിരുന്നത് ഇപ്പോള്‍ 8ലേക്കെത്തിയിരിക്കയാണ്. വില ഇനിയും മുകളിലേക്ക് പോകാനുള്ള സാഹചര്യമാണുള്ളത്. ആഭ്യന്തര ഉല്പാദനം എന്തിന,് നമുക്ക് പുറത്തുനിന്ന് വാങ്ങിയാല്‍പോരെ എന്നുചോദിക്കുന്നവരുണ്ട്. കല്‍ക്കരി ക്ഷാമത്തിന്‍റെ ഭാഗമായി ഇന്ത്യാരാജ്യത്ത് ഈയിടെ ഉണ്ടായ പ്രതിസന്ധി നാം കണ്ടതാണ്. ഒരു യൂണിറ്റിന് 20 രൂപയോളം കൊടുക്കേണ്ട സ്ഥിതി ഉണ്ടായി. കല്‍ക്കരി മേഖലയിലും സ്വകാര്യവല്‍കരണം നടന്നതിന്‍റെ ഭാഗമായി ഇനിയും ഇത്തരം സാഹചര്യം വരാം. സോളാര്‍ സാധ്യത പരമാവധി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാറും ,KSEBയും, ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സോളാര്‍ വൈദ്യുതി അസ്ഥിരമാണ് എന്ന പരിമിതി ഉണ്ട്. അതിന്‍റെ സ്റ്റോറേജ് സംവിധാനങ്ങള്‍ വേണ്ടത്ര വികസിച്ചു വന്നിട്ടില്ല. അതുകൊണ്ട് ഇവിടെ വിഷയവതാരകന്‍ പറഞ്ഞ പ്രോജക്ടുകള്‍ക്കൊപ്പം സ്റ്റോറേജ് ശേഷിയുള്ള ജലവൈദ്യുത പദ്ധതികള്‍ ഏറ്റെടുക്കണം. ഇതില്‍ നിന്നും നമ്മള്‍ ഭയന്ന് മാറി നില്‍ക്കാന്‍ പാടില്ല. കേരളത്തിന്‍റെ പ്രദേശത്തുമാത്രമേ ഇതിനെതിരായ വാദങ്ങള്‍ ഉള്ളൂ. തമിഴിനാടിന്‍റെ ഭാഗത്ത് നിരവധി പദ്ധതികള്‍ അവര്‍ നടപ്പിലാക്കുന്നു. സര്‍ക്കാരുംഗടഋആയും അതിലെ ജീവനക്കാരുടെ സംഘടനകളും എല്ലാം ചേര്‍ന്ന് ഇത്തരം പദ്ധതികള്‍ക്കായിക്കായി ശ്രമിക്കണം. ആഭ്യന്തര ഉല്പാദനം വര്‍ദ്ധിപ്പിച്ചുകൊണ്ടല്ലാതെ കേരളത്തിലെ വൈദ്യുതി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല. പൂര്‍ണ്ണമായും അതിനു കഴിയുന്നില്ലെങ്കില്‍ ഇന്നുള്ള 30ശതമാനത്തില്‍ നിന്നും 50ശതമാനമായെങ്കിലും ആഭ്യന്തര ഉല്പാദനം വര്‍ദ്ധപ്പിക്കാന്‍ കഴിയണം.